/sathyam/media/media_files/DRdM0UDVVkGKo3bnXclu.jpg)
കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളിയായ ഫിലിപിന്‍ സ്വാദേശിനിയെ കൊല ചെയ്ത കേസില്‍ സ്വദേശി ദമ്പതികളെ അറസ്സ് ചെയ്തു. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയെ സംരക്ഷിച്ചതിനാണ് പ്രോസിക്യുഷന്‍ സ്വദേശി ദമ്പതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്.
മുഖ്യ പ്രതിയോട് ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
പ്രതി മുമ്പും പല കേസുകളില്‍ പ്രതിയായിരുന്നെന്നും അടുത്തിടെ ജയിലില്‍ നിന്ന് പുറത്തു വന്നതു മാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി
പ്രതിയുടെ ഇളയ സഹോദരന്‍ അന്വേഷണ സമയത്ത് മൊഴി നല്‍കിയത് പ്രകാരം പ്രതി തന്റെ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഫിലിപ്പീന്‍ സ്വദേശിയായ ഗാര്‍ഹിക തൊഴിലാളിയെ കൊന്നതാണെന്നാണ് വിവരം.
സുരക്ഷാ ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘങ്ങളും സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
കഴിഞ്ഞ ദിവസമാണ് ജഹ്‌റയിലെ സാഅദ് അല്‍ അബ്ദുല്ല എന്ന പ്രദേശത്ത് പ്രതിയുടെ വീട്ടുതോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്
പ്രാഥമിക പരിശോധനയില്‍ മരണം സംഭവിച്ചിട്ട് രണ്ട് മാസത്തിലേറെയായതായി കണ്ടെത്തിയിരുന്നു.
പ്രതി തുടരന്വേഷണത്തിനായി കസ്റ്റഡിയിലാണെന്നും കൂടാതെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us