/sathyam/media/media_files/2024/12/30/mQ0gC6SNe0zHFMFUwZeH.jpg)
കുവൈറ്റ്: കുവൈത്തില്‍ ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അനുവദിച്ച സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ രണ്ടര ലക്ഷത്തോളം പ്രവാസികള്‍ ഇനിയും നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് റിപ്പോര്‍ട്ട്.
ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തോളം പ്രവാസികളും 90,000 സ്വദേശികളും 16,000 പൗരത്വ രഹിതരുമാണ് ഇനിയും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള പ്രവാസികളുടെ ബാങ്ക് അകൗണ്ട് സര്‍ക്കാര്‍ ഇടപാടുകള്‍ അടക്കം ബുധനാഴ്ച മുതല്‍ മരവിപ്പിക്കുമെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍-ഒവൈഹാന്‍ വ്യക്തമാക്കി.
കിടപ്പ് രോഗികള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടേയുള്ള 12000 പേരുടെ വീടുകളില്‍ എത്തിയാണ് ബയോ മെട്രിക് നടപടികള്‍ക്കായി വിരലടയാളം എടുത്തത് എന്നും അദ്ദേഹം അറിയിച്ചു
ഗുണ നിലവാരം നിലനിര്‍ത്തികൊണ്ട് ചുരുങ്ങിയ സമയ പരിധിക്കുള്ളില്‍ ഇത്തരം എണ്ണം നിര്‍വഹിക്കാന്‍ സാധിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും പ്രവാസികള്‍ക്ക് ഇനിയും സമയപരിധി നീട്ടില്ലെന്നും പിഴ ഈടാക്കില്ലെന്നും ഇടപാടുകള്‍ക്ക് തടസ്സം നേരിടാതിരിക്കാന്‍ സമയ പരിതിക്കുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us