കുവൈറ്റ്: കുവൈറ്റിലെ വിശ്രമകേന്ദ്രത്തില്‍ ചൂട് നിലനിര്‍ത്താന്‍ കല്‍ക്കരി കത്തിച്ചതിനെ തുടര്‍ന്ന് മൂന്ന് ഏഷ്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു.
അല്‍ ജഹ്റ ഗവര്‍ണറേറ്റിലെ കബ്ദ് ഏരിയയില്‍ തൊഴിലുടമയാണ് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കുകള്‍ ഇവര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു
മൃതദേഹങ്ങള്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. ഇവര്‍ ഏതു രാജ്യക്കാര്‍ എന്നത് വ്യക്തമല്ല.
വായുസഞ്ചാരമില്ലാതെ അടച്ചിട്ട സ്ഥലത്ത് കല്‍ക്കരി കത്തിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പുക ശ്വസിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ മരണത്തിലേക്ക് നയിച്ചേക്കാം.