കുവൈത്ത്: കുവൈറ്റിലെ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കെട്ടിടത്തില്‍ വന്‍ അഗ്‌നി ബാധ. പള്ളിയുടെ 400 ചതുരശ്ര മീറ്റര്‍ സ്ഥലം കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ആളപായം ഇല്ലെന്നാണ് വിവരം.
പള്ളിക്കകത്ത് പ്രാര്‍ത്ഥന ഹാളുകളിലും ലൈബ്രറിയിലുമാണ് കൂടുതല്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്
കുവൈത്ത് സിറ്റിയിലെ ഹിലാലി, മദീന, ഷുഹാദ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് എത്തിയ അഗ്‌നിശമന സേനാംഗങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് തീയണക്കുവാന്‍ സാധിച്ചത്.
തീപിടിത്തം ഉണ്ടായപ്പോള്‍ പള്ളിയുടെ അകത്ത് ചില ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ഒഴിപ്പിച്ച ശേഷമാണ് തീയണക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്
തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചു.