കുവൈറ്റ്: കുവൈത്തിലെ പൗരത്വം റദ്ദാക്കിയവരുടെ വിദേശ ഭാര്യമാര്‍ക്ക് ആര്‍ട്ടിക്കിള്‍ 8 പ്രകാരമുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന 2024-ലെ നിയമം അവരുടെയും കുടുംബത്തിന്റെയും മാന്യമായ ജീവിതനിലവാരം ഉറപ്പാക്കുമെന്നും ഇത് കുവൈത്തിന്റെ മനുഷ്യസ്‌നേഹവും സാംസ്‌കാരിക മൂല്യങ്ങളുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അറിയിച്ചു.
കഴിഞ്ഞ ദിവസം സീഫ് കൊട്ടാരത്തില്‍ നടന്ന യോഗത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ തീര്‍പ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമായി ചര്‍ച്ചചെയ്തു
സബ്‌സിഡി വസ്തുക്കളും നിലവിലുള്ള വ്യാപാര ലൈസന്‍സുകളും കമ്പനികളുടെ ഉടമസ്ഥാവകാശവും നിലനില്‍ക്കുന്നുവെന്നും പുതിയ ഉടമസ്ഥാവകാശം 49% വരെയായി നിയന്ത്രിക്കുമെന്നും അറിയിച്ചു.