കുവൈത്ത്: കുവൈത്തിലെ പുതിയ താമസ നിയമത്തില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 30 വരെ പ്രഖ്യാപിച്ച പൊതു മാപ്പ് പ്രയോജനപ്പെടുത്താത്ത നിയമ ലംഘകര്‍ക്ക് ബാധകമാകില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഇവര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരും.
പുതിയ താമസ നിയമ പ്രകാരം തൊഴിലുടമയുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് താമസ രേഖ പുതുക്കുവാന്‍ സാധിക്കാത്തവര്‍ക്ക് അനുരഞ്ജനത്തിലൂടെ താമസ രേഖ പുതുക്കുവാന്‍ അനുമതിയുണ്ട്
ഇതിന് നിശ്ചിത പിഴയും ഈടാക്കും. എന്നാല്‍ ഈ ഇളവ് 2023 ജൂണ്‍ 30 ന് ശേഷമുള്ള താമസ നിയമലംഘകര്‍ക്ക് മാത്രമേ ലഭിക്കു.