കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്-പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നൽകി
/sathyam/media/media_files/2025/01/07/W3b2lzyibRn8KimPuOeO.jpg)
മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ സ്വാഗതവും, ആക്ടിംഗ് ട്രസ്റ്റി ടോണി ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.
എൻ.ഈ.സി.കെ. സെക്രട്ടറി റോയ് യോഹന്നാൻ, സഹവികാരി ഫാ. മാത്യൂ തോമസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള എന്നിവർ പ്രസംഗിച്ചു.
/sathyam/media/media_files/2025/01/07/zBuzxL1o1y1kjF7agn6G.jpg)
പ്രാരംഭ പ്രാർത്ഥനയെ തുടർന്ന് ബിന്ദു ജോണിന്റെ വേദവായനയോടുകൂടി ആരംഭിച്ച ചടങ്ങിൽ ഇടവക സെക്രട്ടറി ബിനു ബെന്ന്യാം, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു.
എൻ.ഈ.സി.കെ.യിൽ നടന്ന പരിപാടിയിൽ ഇടവകയിലെ പ്രാർത്ഥനാ യോഗങ്ങൾ, ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനങ്ങൾ എന്നിവർ അവതരിപ്പിച്ച കരോൾ സംഘങ്ങളുടെ വൈവിധ്യമാർന്ന പ്രകടനങ്ങൾ, സ്കിറ്റുകൾ, മ്യൂസിക്കൽ ഫ്യൂഷൻ എന്നിവ പരിപാടികൾക്ക് നിറം പകർന്നു
/sathyam/media/media_files/2025/01/07/gn1Jvux6Qu7R8ChA0FK6.jpg)
പ്രോഗ്രം കൺവീനർ റെജി രാജൻ, പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ റോഷൻ കെ. മാത്യൂ, സജിമോൻ തോമസ്, ബ്ലസൻ സ്കറിയാ, തോമസ് മാത്യൂ കെ., ഇടവക ഭരണസമിതിയംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.