കുവൈത്ത്: കുവൈത്തില്‍ മാനവ ശ്വാസകോശ വൈറസ് (HMPV) ബാധയുടെ തോത് സ്ഥിരതയോടെ തുടരുന്നതായും പ്രതിരോധമാണ് പ്രധാനമായും സംരക്ഷണത്തിന്റെ അടിസ്ഥാനം എന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ പൊതു ആരോഗ്യമേഖലയിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. മുണ്ദിര്‍ അല്‍-ഹസാവി വ്യക്തമാക്കി.
മറ്റു പ്രധാന വൈറസുകള്‍: ഈ സീസണില്‍ ഇന്‍ഫ്‌ലുവന്‍സയും ശ്വാസകോശ പാതവൈറസ് (RSV) ആണ് പ്രധാനമായും ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണം
12 ആരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും രോഗങ്ങളെ നിരീക്ഷിക്കുന്നുവെന്നും ആഗോള ആരോഗ്യ സംഘടനകളുമായി ഏകോപനത്തോടെ ശ്വാസകോശ വൈറസുകളിലെ മാറ്റങ്ങളെ നിരീക്ഷിക്കുന്നതായും കൈകള്‍ കഴുകുക ശീതകാല വാക്‌സിനുകള്‍ പൂര്‍ത്തിയാക്കുക എന്നിവ പ്രധാന പ്രതിരോധ മാര്‍ഗമാണെന്നും മന്ത്രാലയം അറിയിച്ചു