New Update
/sathyam/media/media_files/pfokQWRZSflTLJ0qYHWA.jpg)
കുവൈറ്റ്: ശ്വാസ കോശ രോഗങ്ങള്‍ നേരിടുന്നവര്‍ ഇന്‍ഫ്‌ലുവന്‍സ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
Advertisment
ഈ സീസണില്‍ മുതിര്‍ന്നവരില്‍ കാണപ്പെടുന്ന 58 ശതമാനം ശ്വാസ കോശരോഗങ്ങളും ഇന്‍ഫ്‌ലുവന്‍സാ വൈറസ് മൂലമാണെന്നും മന്ത്രാലയം വ്യക്തമാക്കി
രാജ്യത്ത് ഇപ്പോഴും ശീതകാലം തുടരുകയാണ്. രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഇനിയും സാധ്യമാണ്.
ശൈത്യ കാല രോഗങ്ങളില്‍ നിന്ന് സ്വയം പ്രതിരോധം നേടുവാനും തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുവാനും ഇന്ന് തന്നെ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു
രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ സൗകര്യം ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. ഇത് ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു