New Update
/sathyam/media/media_files/2025/01/09/ZROLBm6VamZHxc7J5xO1.jpg)
കുവൈറ്റ്: കുവൈറ്റില്‍ പിതാവിനെ കൊലപ്പെടുത്തുകയും മാതാവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പൗരത്വ രഹിതനായ യുവാവിന് വധശിക്ഷ.
Advertisment
ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഫിര്‍ദ്വാസ് പ്രദേശത്താണ് പിതാവിനെ വെടിവെച്ച് കൊല്ലുകയും അമ്മയെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് കുവൈറ്റ് കോടതി വധശിക്ഷ വിധിച്ചത്
ഫെര്‍ദൗസ് മേഖലയിലാണ് ഈ സംഭവമുണ്ടായത്. അമ്മയുമായുണ്ടായ വാക്കേറ്റം തര്‍ക്കത്തില്‍ കലാശിച്ച് അക്രമത്തില്‍ അവസാനിക്കുകയായിരുന്നു.
മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു ഈ കുറ്റകൃത്യം നടന്നതെന്ന് കോടതിയില്‍ കുറ്റം സമ്മതിച്ച പ്രതി കസ്റ്റഡിയിലായിരിക്കുമ്പോഴാണ് താന്‍ ചെയ്തതിന്റെ വിവരങ്ങള്‍ മനസിലായത് എന്നും വാദിച്ചു.