കുവൈറ്റ് ആഭ്യന്തര മന്ത്രിയ്ക്ക് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യക്തിഗത അക്കൗണ്ടുകളൊന്നും ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയം

ഫസ്റ്റ് ഡെപ്യൂട്ടിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വാര്‍ത്തകള്‍ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ പുറത്തു വിടുകയുള്ളൂ

New Update
kuwait interior ministry

കുവൈറ്റ്:  കുവൈറ്റിലെ പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യക്തിഗത അക്കൗണ്ടുകളൊന്നും ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.


Advertisment

''എക്‌സ്'' വെബ്സൈറ്റിലെ ഒരു പ്രസ്താവനയില്‍ അനൗദ്യോഗിക അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്ന വിവരങ്ങളെയോ പ്രസ്താവനകളെയോ ആശ്രയിക്കാതെ കൃത്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു


ഫസ്റ്റ് ഡെപ്യൂട്ടിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വാര്‍ത്തകള്‍ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ പുറത്തു വിടുകയുള്ളൂവെന്നും മന്ത്രിയുടെ പേരോ സ്ഥാനമോ ചൂഷണം ചെയ്യുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.

Advertisment