കുവൈറ്റില്‍ ഗാര്‍ഹിക ജോലിക്കാരി ഫോണും ഇലക്ടോണിക്‌സ് ഉപകരണങ്ങളും മോഷ്ടിച്ചു കടന്നു കളഞ്ഞതായി പരാതി

വീട്ടുജോലിക്കാരി മൊബൈല്‍ ഫോണും ഇലക്ട്രിക് ഉപകരണങ്ങളും മോഷ്ടിച്ചതായി വ്യക്തമായി. പരാതി അന്വേഷണത്തിനായി റഫര്‍ ചെയ്തു.

New Update
kuwait police1

കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക ജോലിക്കാരി ഫോണും ഇലക്ടോണിക്‌സ് ഉപകരണങ്ങളും മോഷ്ടിച്ചു കടന്നു കളഞ്ഞതായി പരാതി. 


Advertisment

അല്‍-അഹമ്മദി ഗവര്‍ണറേറ്റിലെ ഒരു പോലീസ് സ്റ്റേഷനിലാണ് പ്രായമായ സ്വദേശി പൗരന്‍ വീട്ടുജോലിക്കാരി തന്റെ വീട് കൊള്ളയടിച്ചതായി പരാതി നല്‍കിയത്


രാവിലെ ഉണര്‍ന്നതിന് ശേഷം ജോലിക്കാരിയെ കാണാനില്ലെന്ന് ഭാര്യ പറഞ്ഞതായും വീട്ടിലെ സാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടതായും പൗരന്‍ പറയുന്നു.

വീട്ടുജോലിക്കാരി മൊബൈല്‍ ഫോണും ഇലക്ട്രിക് ഉപകരണങ്ങളും മോഷ്ടിച്ചതായി വ്യക്തമായി. പരാതി അന്വേഷണത്തിനായി റഫര്‍ ചെയ്തു. തുടര്‍ന്ന് പോലീസിന് കൈമാറി. വേലക്കാരിക്ക് എതിരെ ' യാത്രാ വിലക്കും ഏര്‍പ്പെടുത്തി.

Advertisment