കുവൈറ്റില്‍ അനധികൃത താമസക്കാരെ കണ്ടെത്തി നാടുകടത്താനുള്ള നടപടികള്‍ തുടരുന്നു

നിയമം നടപ്പാക്കുന്നതിലും റസിഡന്‍സി ചട്ടങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിലും യാതൊരു ഇളവും കാണിക്കില്ലെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു 

New Update
kuwait1.jpg

കുവൈറ്റ്: കുവൈറ്റില്‍ അനധികൃത താമസക്കാരെ കണ്ടെത്തി നാടുകടത്താനുള്ള നടപടികള്‍ തുടരുന്നു. കുവൈത്തിലെ സുരക്ഷാ അധികാരികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ജനുവരി ആദ്യ 13 ദിവസങ്ങളില്‍ മാത്രം 648 അനധികൃത തമാസക്കാരായ പ്രവാസികളെ നാടുകടത്തിയിട്ടുണ്ട്. 


Advertisment

അനധികൃത താമസം തടയുന്നതിനായി പ്രാദേശിക വകുപ്പുകള്‍ കര്‍ശന പരിശോധനകളും നടപടികളും തുടരുന്നുണ്ട്. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതിനുള്ള ആവശ്യകതയും അനധികൃത താമസം തടയുന്നതിന്റെ ലക്ഷ്യവും ഇതിന്റെ ഭാഗമായി ശ്രദ്ധിക്കപ്പെടുന്നു


രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 509 പേരെ ഇതേ കാലയളവില്‍ പിടികൂടിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്സ് കൂട്ടിച്ചേര്‍ത്തു.

ജനുവരി ആദ്യ പകുതിയില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ ലക്ഷ്യമിട്ട് സുരക്ഷാ ഏജന്‍സികള്‍ കുവൈറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലും 28 കാമ്പെയ്നുകള്‍ നടത്തിയതായി വകുപ്പ് അറിയിച്ചു.


നിയമം നടപ്പാക്കുന്നതിലും റസിഡന്‍സി ചട്ടങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിലും യാതൊരു ഇളവും കാണിക്കില്ലെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു 


കുവൈറ്റില്‍ മൊത്തത്തില്‍ 4.9 ദശലക്ഷം ജനസംഖ്യയുള്ള രാജ്യമാണ്. അവരില്‍ ഭൂരിഭാഗവും വിദേശ പൗരന്മാരാണ്.

ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും തൊഴില്‍ വിപണിയെ നിയന്ത്രിക്കാനും ശ്രമിക്കുന്നതായും ഈ മാസം ആദ്യം പ്രാബല്യത്തില്‍ വന്ന പുതിയ റെസിഡന്‍സി നിയമം, അനുരഞ്ജനത്തിനും നിയമലംഘകര്‍ക്ക് പിഴ അടയ്ക്കുന്നതിനും സാധ്യതയുണ്ട്. 

Advertisment