സല്‍മാന്‍ അല്‍ ഖാലിദിയുമായി ബന്ധപ്പെട്ട് പ്രചരിച്ച കാര്യങ്ങള്‍ നിഷേധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കിംവദന്തികളോ വിശ്വസനീയമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും എല്ലാവരോടും കൃത്യത പാലിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

New Update
kuwait interior ministry

കുവൈറ്റ്:  സല്‍മാന്‍ അല്‍ ഖാലിദി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചോ ആരോഗ്യ നില മോശമായതിനെക്കുറിച്ചോ ചില സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിച്ചതിന്റെ സാധുത ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നിഷേധിച്ചു. 

Advertisment

ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഔദ്യോഗിക ചാനലുകളെ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതോടൊപ്പം കിംവദന്തികളോ വിശ്വസനീയമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും എല്ലാവരോടും കൃത്യത പാലിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Advertisment