New Update
/sathyam/media/media_files/2025/01/09/ZROLBm6VamZHxc7J5xO1.jpg)
കുവൈറ്റ്: കുവൈറ്റില്‍ അധ്യാപകനെ മര്‍ദിച്ച വിദ്യാര്‍ത്ഥിയുടെ പിതാവിന് രണ്ട് വര്‍ഷം കഠിന തടവ്. ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
Advertisment
തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളില്‍ ഉണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ പിതാവ് അധ്യാപകനെ മര്‍ദിച്ചെന്നാണ് കേസ്.
പോലിസ് നടത്തിയ അന്വേഷണപ്രകാരം, പ്രതി ഒരു ബോയ്‌സ് സ്‌കൂളിലെ നിരവധി അധ്യാപകരെ മര്‍ദിച്ചെന്ന് കണ്ടെത്തി.
എന്നാല്‍ മറ്റ് അധ്യാപകര്‍ പരാതി പിന്‍വലിച്ചപ്പോള്‍ ഒരേയൊരു അധ്യാപകന്‍ മാത്രമാണ് പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചത്. തുടര്‍ന്ന് കേസുമായി മുന്നോട്ട് പോകുകയായിരുന്നു.