കുവൈറ്റിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ കവര്‍ച്ച നടത്തിയ 3 പ്രതികളെ അറസ്റ്റ് ചെയ്തു

കവര്‍ച്ചക്കായി പ്രതികള്‍ ഉപയോഗിച്ച കളിത്തോക്ക് വാഹനത്തില്‍ നിന്നും നിലത്ത് വീണിരുന്നു.

New Update
kuwait police1

കുവൈറ്റ്: കുവൈറ്റിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ കവര്‍ച്ച നടത്തിയ 3 പ്രതികളെ അറസ്റ്റ് ചെയ്തു.

Advertisment

കുവൈത്തിലെ മഹബൂല, അബു ഖലീഫ പ്രദേശങ്ങളിലെ എക്‌സ്‌ചേഞ്ചുകളിലാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാര്‍ക്ക് നേരെ കളിതോക്ക് ചൂണ്ടിയാണ് പതിനായിരം ദിനാര്‍ കവര്‍ച്ച നടത്തിയത്.


കവര്‍ച്ചക്കായി പ്രതികള്‍ ഉപയോഗിച്ച കളിത്തോക്ക് വാഹനത്തില്‍ നിന്നും നിലത്ത് വീണിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിരലടയാളവും പ്രതികളെ കണ്ടെത്താന്‍ സഹായകമായി


ഇവര്‍ എത്തിയ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മറ്റൊരു വാഹനത്തിന്റെ നമ്പര്‍ ആണ് ഇതെന്നും കണ്ടെത്തിയിരുന്നു. 

Advertisment