New Update
/sathyam/media/media_files/cT1eFQpvRxcfOdF9PS2h.jpg)
കുവൈത്ത്: കുവൈത്തില്‍ പ്രവാസികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ എക്സിറ്റ് പെര്‍മിറ്റ് ഇനി മുതല്‍ സാഹല്‍ ആപ്പ് വഴി ലഭ്യമാകും.
Advertisment
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കൊണ്ടാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ സാഹല്‍ ആപ്ലിക്കേഷന്‍ വഴി പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചിരിക്കുന്നത്
ഇത് പ്രകാരം കുവൈത്തി ഇതര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനു ഉള്‍പ്പെടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുന്നതിനു സാഹല്‍ ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അംഗീകാരം ലഭിച്ച ശേഷം എക്സിറ്റ് പെര്‍മിറ്റ് സാഹല്‍ ആപ്പ് വഴി ലഭ്യമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us