കുവൈത്തില്‍ ഇനി മുതല്‍ ഇസ്രായേല്‍ പൗരന്മാര്‍ക്ക് ഒഴികെ മറ്റ് എല്ലാ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവേശനം അനുവദിക്കും

വിനോദസഞ്ചാര, കുടുംബ, സന്ദര്‍ശന വിസകള്‍ ലഭിക്കുന്നതിന് യോഗ്യതയുള്ള ഏത് രാജ്യക്കാരനും ഇനി ഇവ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
us visa

കുവൈത്ത്: കുവൈത്തില്‍ ഇനി മുതല്‍ ഇസ്രായേല്‍ പൗരന്മാര്‍ക്ക് ഒഴികെ മറ്റ് എല്ലാ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവേശനം അനുവദിക്കും.

Advertisment

നേരത്തെ ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന നിരോധനം നീക്കിയതായും ഇസ്രായേല്‍ പൗരന്മാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും കുവൈത്ത് സന്ദര്‍ശിക്കാന്‍ കഴിയുമെന്നും താമസകാര്യ വിഭാഗത്തിലെ പ്രത്യേക സേവന വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമദ് അല്‍ റുവൈഹ് അറിയിച്ചു.


വിനോദസഞ്ചാര, കുടുംബ, സന്ദര്‍ശന വിസകള്‍ ലഭിക്കുന്നതിന് യോഗ്യതയുള്ള ഏത് രാജ്യക്കാരനും ഇനി ഇവ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി


രാജ്യത്തിന്റെ വിനോദസഞ്ചാരവും വാണിജ്യ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും എളുപ്പത്തില്‍ വിസകള്‍ ലഭ്യമാക്കാനുള്ള നടപടികളും നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മുന്‍കാലത്ത് ഏഴോളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ഇസ്രായീല്‍ പൗരന്മാര്‍ ഒഴികെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള പ്രവേശന നിരോധനം പിന്‍വലിച്ചിരിക്കുകയാണ്.

Advertisment