മഹ്ബൂലയിലെ മണി എക്സ്ചേഞ്ച് ഓഫീസിൽ കവർച്ച നടത്തിയ നൈജീരിയൻ സംഘം 24 മണിക്കൂറിനുള്ളിൽ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം

പ്രതികള്‍ വാഹനത്തിന്റെ യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി വ്യാജ നമ്പറുകള്‍ ഘടിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു

New Update
kuwait interior ministry

കുവൈത്ത്: കുവൈത്തിലെ മഹ്ബൂലയിലെ മണി എക്‌സ്‌ചേഞ്ച് ഓഫീസില്‍ സായുധ കവര്‍ച്ച നടത്തിയ നൈജീരിയന്‍ സംഘം 24 മണിക്കൂറിനുള്ളില്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


Advertisment

കഴിഞ്ഞ ദിവസമാണ് രണ്ട് അജ്ഞാതര്‍ ആയുധങ്ങളുമായി മണി എക്‌സ്‌ചേഞ്ച് ഓഫീസില്‍ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി 4600 കുവൈത്ത് ദിനാര്‍ മൂല്യമുള്ള വിദേശ കറന്‍സികള്‍ കൈക്കലാക്കിയത്. സംഭവത്തിന് പിന്നാലെ അഹ്‌മദി ഡിറ്റക്ടീവ്സ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു


ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി 35 കാരനായ ജീവനക്കാരനെ ചോദ്യം ചെയ്യുകയും ചെയ്തു. സാക്ഷിയുടെ മൊഴി പ്രകാരം, കവര്‍ച്ചക്കാര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സേഫില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നതാണെന്ന് സ്ഥിരീകരിച്ചു.

നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ വെളുത്ത നിറത്തിലുള്ള ജാപ്പനീസ് നിര്‍മിത കാര്‍ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെട്ടതായി കണ്ടെത്തി.


പ്രതികള്‍ വാഹനത്തിന്റെ യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി വ്യാജ നമ്പറുകള്‍ ഘടിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു


നിലവില്‍ കവര്‍ച്ചക്കാര്‍ക്കെതിരെ തുടര്‍ നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

Advertisment