New Update
/sathyam/media/media_files/2025/01/24/e6Fwq3sz6WfFeWjXQl4C.jpg)
കുവൈറ്റ്: പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥി കുവൈറ്റ് ഫർവാനിയ ആശുപത്രിയിൽ വെച്ച് നിര്യാതനായി.
Advertisment
തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ ബിനു പി. വർഗീസിന്റെയും (അൽ അഹ്‌ലിയ സ്വിച്ച് ഗിയർ കമ്പനി) മഞ്ചുവിന്റേയും (മിനിസ്ട്രി ഓഫ് ഹെൽത്ത്) ഏകമകനാണ് അന്തരിച്ച ഏദൻ വർഗീസ്
കുവൈറ്റ് സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ഇടവകാംഗമാണ്. സംസ്ക്കാരം കല്ലുങ്കൽ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ പിന്നീട് നടക്കും.
ഭൗതികശരീരം നാട്ടിൽ കൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.