കുവൈത്തില്‍ ഇന്ന് രാത്രികാലത്ത് തണുത്ത കാലാവസ്ഥ അനുഭവപ്പെടും

കാറ്റ് ദിശമാറ്റം നടക്കുന്നതും തെക്ക്-കിഴക്കന്‍ ദിശയില്‍ നിന്ന്  6 മുതല്‍ 26 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നുമാണ് പ്രവചനം

New Update
weather

കുവൈറ്റ്:  കുവൈത്തില്‍ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുകയോ മുഴുവന്‍ മേഘാവൃതമായിരിക്കുകയോ ചെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്.


Advertisment

കാറ്റ് ദിശമാറ്റം നടക്കുന്നതും തെക്ക്-കിഴക്കന്‍ ദിശയില്‍ നിന്ന്  6 മുതല്‍ 26 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നുമാണ് പ്രവചനം. ഇടവിട്ട ചെറിയ മഴ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്


രാത്രികാലത്ത് തണുത്ത കാലാവസ്ഥ അനുഭവപ്പെടും. കൂടാതെ ആകാശം മേഘാവൃതമായിരിക്കാന്‍ സാധ്യതയുള്ളതും കാറ്റ് തെക്ക്-കിഴക്കന്‍ ദിശയില്‍ നിന്ന് ദിശമാറ്റം നടക്കുമെന്നും 6 മുതല്‍ 26 കിലോമീറ്റര്‍ വരെ വേഗതയുള്ളതായിരിക്കുമെന്നും പറയുന്നു.

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ കൂടിയ താപനില 22 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 8 ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്.

Advertisment