കുവൈറ്റ്: കുവൈറ്റ് പ്രവാസി കള്‍ച്ചറല്‍ അസോസിയേഷനും അബ്ബാസിയ ദാറുല്‍ സഹ പോളി ക്ലിനിക്കും ചേര്‍ന്ന് ജനുവരി 31 വെള്ളിയാഴ്ച ദാറുല്‍ സഹാ പോളി ക്ലിനിക് അബ്ബാസിയയില്‍ വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.
രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്
ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ തുടങ്ങിയ ടെസ്റ്റുകളും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായാല്‍ മറ്റെല്ലാ ടെസ്റ്റുകള്‍ക്കും 20 മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ടുകളും, ഒപ്പം ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, ഗൈനക്കോളജി ഇഎന്‍ടി, പീഡിയട്രീഷന്‍ തുടങ്ങിയ ഡോക്ടര്‍മാരുടെ ഫ്രീ കണ്‍സള്‍ട്ടന്‍സിയും ഉണ്ടായിരിക്കുന്നതാണ്.