കുവൈറ്റ്: പാകിസ്ഥാനില്‍ നിന്നു കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ഒരുങ്ങുന്നു.
ഇതുസംബന്ധിച്ച് മാനവ ശേഷി സമിതിയുടെ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് അല്‍-മുറാദ്, കുവൈത്തിലെ പാകിസ്ഥാന്‍ എംബസിയിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അറ്റാഷെ ഹംസ തൗഖീറുമായി ചര്‍ച്ച നടത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു
പാകിസ്ഥാനില്‍ നിന്നുള്ള തൊഴിലാളികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.
പാകിസ്ഥാന്‍ തൊഴിലാളികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ കുവൈത്ത് മാനവ ശേഷി സമിതി സന്നദ്ധത പ്രകടിപ്പിക്കുകയും, കുവൈത്തിന്റെ തൊഴില്‍നിയമങ്ങള്‍ക്കനുസരിച്ച് തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്തുമെന്നും ഡോ. ഫഹദ് അല്‍-മുറാദ് വ്യക്തമാക്കിയാതയും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.