കുവൈറ്റ്: പൽപക് ഫർവാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
ജനുവരി 24 വെള്ളിയാഴ്ച വൈകീട്ട് 5.30 ന് ലാവണ്ടർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഫർവാനിയ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
/sathyam/media/media_files/2025/01/30/SVrP14ZzqROdtXfSRAm4.jpg)
പൽപക് പ്രസിഡണ്ട് സക്കീർ പുതുനഗരം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഫർവാനിയ ഏരിയ വനിതാവേദി കൺവീനർ വീണ സതീഷ് സ്വാഗതം ആശംസിച്ചു
സെൻട്രൽ എക്സികുട്ടീവ് അംഗം വാസുദേവൻ മാധവൻ അനുശോചനസന്ദേശം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സംഗീത് പരമേശ്വരൻ 2024 ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ഏരിയ എക്സികുട്ടീവ് അംഗം പ്രശാന്ത് നന്ദിയും പറഞ്ഞു.
ചടങ്ങിൽ 2024 വർഷത്തെ മികച്ച പ്രവർത്തനത്തിന് സുരേഷ് കുമാർ, സംഗീത് പരമേശ്വരൻ, അരവിന്ദാക്ഷൻ, വാസുദേവൻ മാധവൻ, എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
സുരേഷ് പുളിക്കൽ, അരവിന്ദാക്ഷൻ,ജിജു മാത്യു, രാജേഷ് ബാലഗോപാൽ, സുരേഷ് മാധവൻ, ഹരീഷ്, ബിജു, നന്ദകുമാർ, ജിത്തു എസ് നായർ, ശശികുമാർ, എന്നിവർ ആശംസകൾ അറിയിച്ചു
/sathyam/media/media_files/2025/01/30/bshBv7x80Z8FNzADLr63.jpg)
2025 വർഷത്തേക്കുള്ള പൽപക് ഫർവാനിയ ഏരിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. വാസുദേവൻ മാധവൻ ഏരിയ പ്രസിഡന്റ് , ജീഷ്ണു ശിവദാസൻ ഏരിയ സെക്രട്ടറി, കൂടാതെ 20 അംഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
തുടർന്ന് നടന്ന കുടുംബസംഗമത്തിൽ പൽപക് ഫർവാനിയ ഏരിയ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വ്യത്യസ്തയാർന്ന കലാപരിപാടികൾക്കു പുറമെ മാജിക് ഷോയും കുടുംബസംഗമത്തിന് മാറ്റുകൂട്ടി. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും മെഡലും സമ്മാനങ്ങളും നൽകി ആദരിച്ചു.