Advertisment

ഒ ഐ.സി.സി കുവൈറ്റ് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഓൺലൈനിലൂടെ സംഘടിപ്പിച്ച പരിപാടി ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്ഘാടനം നിർവഹിച്ചു.

New Update
gandhiUntitledbudj

കുവൈറ്റ്:  ഓവർ സീസ് കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) നാഷണൽ  കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.

Advertisment

ഓൺലൈനിലൂടെ സംഘടിപ്പിച്ച പരിപാടി ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്ഘാടനം നിർവഹിച്ചു. നാഷണൽ വൈസ് പ്രസിഡന്റ് എബി വരിക്കാട് അദ്ധ്യക്ഷത വഹിച്ചു


നാഷണൽ വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ, ജനറൽ സെക്രട്ടറിമാരായ വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ കുക്കു, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി, നാസർ, മാണി ചാക്കോ, വിജയോ പാലകലത്തിൽ തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

ജനറൽ സെക്രട്ടറി ബി. എസ്. പിള്ള സ്വാഗതവും, സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും അറിയിച്ചു.

Advertisment