Advertisment

'ആദരം 2025': ഹ്രസ്വചിത്ര പ്രദർശനവും കലാകാരൻമാർക്ക് ആദരവും

ഹസ്വചിത്രങ്ങളായ ലച്ചു, അസ്തിത്വ , നൈറ്റ്‌ ഡ്രൈവ്, ഫീൽ, അപ്പ, ലൈഫ് ഓഫ് ഡേയ്‌സ്, ഏകം എന്നീ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത് .

New Update
Untitledbudji78

കുവൈറ്റ്: കുവൈറ്റിൽ 'ആദരം 2025': ഹ്രസ്വചിത്ര പ്രദർശനവും കുവൈറ്റിലെ സിനിമാ പ്രേമികളായ സൗഹൃദങ്ങൾ ചേർന്നു നിർമ്മിച്ച ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനവും, പിന്നണിയിൽ പ്രവർത്തിച്ചവർക്കുള്ള മെമെന്റോ വിതരണവും ആദരം 2025 എന്ന പേരിൽ ഫഹാഹീൽ യൂണിറ്റി ഹാളിൽ വെച്ച് നടന്നു. 

Advertisment

പ്രോഗ്രാം ഡയറക്ടർ സതീഷ് മങ്കട സ്വാഗതവും,  വിനു രുദ്രയും  ആദിത്യ സതീഷും ചേർന്ന് പ്രോഗ്രാം നിയന്ത്രിക്കുകയും ചെയ്തു.  മുഖ്യ അതിഥിയായി സായി അപ്പുകുട്ടൻ സന്നിഹിതനായിരുന്നു.

കുവൈറ്റ് സിനിമാ ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ ജിനു വൈക്കത്തിനെയും കുവൈറ്റിൽ ഏറ്റവും കൂടുതൽ സിനിമകൾ എഡിറ്റ് ചെയ്ത കലാകാരൻ ബിജു ഭദ്രയെ. സായി അപ്പുകുട്ടനും, സതീഷ് മങ്കടയും,  സീനു മാത്യൂസും ചേർന്ന് പൊന്നാടയണിച്ച് ആദരിച്ചു.

ഹസ്വചിത്രങ്ങളായ ലച്ചു, അസ്തിത്വ , നൈറ്റ്‌ ഡ്രൈവ്, ഫീൽ, അപ്പ, ലൈഫ് ഓഫ് ഡേയ്‌സ്, ഏകം എന്നീ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത് .

ചെറു സിനിമകളുടെ ആസ്വാദനത്തോടൊപ്പം, നൃത്തവും ഗാനങ്ങളും കൊണ്ട് പരിപാടി മനോഹരമാക്കി.  പ്രോഗ്രാം കോഓർഡിനേറ്റെന്മാരായ മുസ്തഫ അരീക്കോട്, സതീഷ് പൂയത്ത്, അബ്ദുൾറഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷാഹിദ് സി എ നന്ദി പറയുകയും ചെയ്തു

Advertisment