കുവൈറ്റ്: 148മത് മന്നം ജയന്തിയോട് അനുബന്ധിച്ച് എൻഎസ്എസ് കുവൈറ്റ് ഫെബ്രുവരി 7, 2025-ന് സംഗീത നിശയും സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുന്നു.
'ദ്രുപത്' എന്ന പേരിൽ അരങ്ങേറുന്ന സംഗീത നിശ ഹവല്ലിയിലെ ഹവല്ലി പാലസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലുമണിക്ക് ആരംഭിക്കും
സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും പ്രശസ്ത കവിയുമായ കെ. ജയകുമാർ ഐ.എ.എസ്. മുഖ്യാതിഥിയായി പങ്കെടുക്കും.
എൻഎസ്എസ് കുവൈറ്റ് നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതിയായ 'സ്നേഹവീട്' പദ്ധതിയുടെ ഭാഗമായി സംഗീത നിശ സംഘടിപ്പിക്കുന്നത് .
പ്രശസ്ത പിന്നണി ഗായകനായ ആലാപ് രാജുയും ബാൻഡും നേതൃത്വം നൽകുന്ന സംഗീത പരിപാടിയിൽ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയികളായ അരവിന്ദ് നായർ, ദിഷാ പ്രകാശ് എന്നിവരും തെന്നിന്ത്യയിലെ പ്രശസ്ത ഗായകരായ ശ്രീകാന്ത് ഹരിഹരൻ, അപർണ ഹരികുമാർ എന്നിവർ പങ്കെടുക്കും
വാർത്താ സമ്മേളനത്തിൽ എൻഎസ്എസ് കുവൈറ്റ് പ്രസിഡൻറ് എൻ. കാർത്തിക് നാരായണൻ, ജനറൽ സെക്രട്ടറി അനീഷ് പി. നായർ, ട്രഷറർ ശ്യാം ജി. നായർ, വനിതാസമാജം കൺവീനർ ദീപ്തി പ്രശാന്ത് എന്നിവർ പങ്കെടുത്തു.