New Update
/sathyam/media/media_files/2025/02/03/WikgnnkeWM6LKz7aA0S4.jpg)
കുവൈത്ത്: കുവൈത്തിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ ഗൾഫ് ബാങ്കിന്റെ അൽ ദാന വാർഷിക മില്ല്യണയർ ഗ്രാൻഡ് നറുക്കെടുപ്പ് ഫെബ്രുവരി 13-ന് നടക്കും.
Advertisment
ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ ക്യാഷ് പ്രൈസ് നൽകുന്ന നറുക്കെടുപ്പ് പദ്ധതിയാണിത്. അൽ ഖിറാൻ മാളിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിക്കുക
വിജയിക്ക് 20 ലക്ഷം കുവൈത്ത് ദിനാർ ഏകദേശം 56 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. വാണിജ്യ വ്യവസായ മന്ത്രാലയം, ഏണസ്റ്റ് ആൻഡ് യങ്ങ് എന്നിവയുടെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത്.
നറുക്കെടുപ്പ് പ്രഖ്യാപനം 360 എഫ്എം റേഡിയോയിൽ തത്സമയം സംപ്രേഷണം ചെയ്യും. വൈകുന്നേരം നാല് മണിക്കും എട്ട് മണിക്കും ഇടയിലാണ് നറുക്കെടുപ്പ് നടക്കുന്നത്.