കുവൈറ്റ്: കുവൈറ്റിൽ ഈജിപ്ഷ്യൻ സ്വദേശിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിസക്കച്ചവട സംഘത്തിലെ 3 പേരെ പൊലീസ് പിടികൂടിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
'ഫോക്സ്' എന്ന പേരിൽ അറിയപ്പെടുന്ന ഈജിപ്ഷ്യൻ, മാനവ വിഭവ ശേഷി സമിതിയിലും താമസ കാര്യ വകുപ്പിലും ജോലി ചെയ്യുന്ന 2 ഉദ്യോഗസ്ഥരുമായാണ് പിടിയിലായത്
വിസക്കച്ചവടത്തിന് ഇരയായ ഒരാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് പിടിയിലായത്.
പുതിയ വിസയ്ക്കു 2000 ദിനാറും, വിസ മാറ്റത്തിന് 400 ദിനാറും ഈടാക്കിയിരുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വ്യാജ കടലാസ് കമ്പനികൾ രൂപീകരിച്ച്, തൊഴിലാളികളെ വിദേശത്ത് നിന്നു കൊണ്ടുവരികയും, വിസ സ്റ്റാമ്പിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം, കമ്പനി അടച്ചു പൂട്ടുകയും ചെയ്യുക എന്ന രീതിയിൽ സംഘത്തിന്റെ തട്ടിപ്പ് പ്രവർത്തനങ്ങൾ നടന്നിരുന്നു
ഇത്തരത്തിൽ 300-ൽ അധികം തൊഴിലാളികളെ തട്ടിപ്പിന്റെ ഇരയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇവരിൽ ചിലർ അന്വേഷണം ആരംഭിച്ച വ്യക്തിയുടെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടിയിലായവരായിരുന്നുവെന്നും അന്വേഷണ സംഘം മറ്റ് പ്രതികളെയും ഉടൻ ഹാജരാക്കാൻ ആവശ്യപ്പെട്ടതായി പത്രം റിപ്പോർട്ട് ചെയ്തു.