അബ്ബാസിയ: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെൻ്റിൻ്റെ പോഷക സംഘടനയായ ഫ്രണ്ട്സ് ഓഫ് മേരിയുടെ നേതൃത്വത്തിൽ ‘ഹാർവസ്റ്റ് ഓഫ് ഗ്രെയ്സ് ‘ എന്ന പരിപാടി നടത്തപ്പെട്ടു.
"പരീക്ഷ ഭയം എങ്ങനെ നേരിടാം" എന്ന വിഷയത്തിൽ കാർമ്മൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ബഹുമാനപ്പെട്ട സി.മരിയ ലേഖ നയിച്ച ബോധവത്ക്കരണ ക്ലാസ്സ്, നിലവിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും ഒരു പുതിയ അനുഭവമായിരുന്നു
എഫ്.ഒ.എം പ്രസിഡൻറ് ആനി കോശി അദ്ധ്യക്ഷയായ ചടങ്ങിൽ കെ.എം.ആർ.എം പ്രസിഡൻ്റ് ഷാജി വർഗ്ഗീസ്സും വിസിറ്റിംഗ് പ്രീസ്റ്റ് റെവ. ഫാ. ജോസഫ് മലയാറ്റിലും ചേർന്ന് ‘കർമ്മപരിപാടി 2025’, ഫ്രണ്ട്സ് ഓഫ് മേരിയുടെ ഏരിയാ കോർഡിനേറ്റേഴ്സിന് നൽകി ഉദ്ഘാടനം ചെയ്തു.
കർമ്മ പരിപാടിയിലെ പ്രഥമ ഇനമായ ‘അമ്മ മനസ്സ് ‘എന്ന കാരുണ്യ പദ്ധതി, മുതിർന്ന അംഗം മോളി ഫ്രാൻസ്സിസ്സിന് ‘സമാഹരണ സംഭരണി’ നൽകി.
/sathyam/media/media_files/2025/02/03/qkSdGLvFxlldGsMZnEoJ.jpg)
സന്ദർശക വൈദികൻ ബഹു. ഫാ. ജോസഫ് മലയാറ്റിൽ നിർച്ചഹിച്ചു. കാർമ്മൽ സ്കൂൾ അദ്ധ്യാപികയും, ഫ്രണ്ട്സ് ഓഫ് മേരിയുടെ അംഗവുമായ മേരി ജോൺ ആശംസ നേർന്നു
തുടർന്ന് വി കുർബാനയുടെ ആരാധനയും ആശീർവാദവും കുട്ടികൾക്കായി നടത്തപ്പെട്ടു. കെ.എം. ആർ എം സിഎംസി & ഏരിയ ഒഫിഷ്യൽസ്, എഫ് ഓ എം ഒഫിഷ്യൽസ് ,മറ്റു പോഷക സംഘടന ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക്, ശ്രീമതിറേയ്ച്ചൽ ഫിലിപ്പ് സ്വാഗതവും, ശ്രീമതി ഡോളി കുര്യൻ നന്ദിയും പ്രകാശിപ്പിച്ചു.