കുവൈറ്റ്: സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ച് കൺവൻഷൻ നടത്തപ്പെടുന്നു.
മെറ്റനോയിയ എന്ന പേരിൽ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടത്തപ്പെടുന്ന വചനശുശ്രൂഷകൾക്ക് മലങ്കരസഭയുടെ അടൂർ-കടമ്പനാട് ഭദ്രാസനത്തിലെ പറക്കോട് സെന്റ്. പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തോഡോക്സ് വലിയപള്ളിയുടെ വികാരിയും അടൂർ തപോവൻ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പാളും, അനുഗൃഹീത സുവിശേഷ പ്രസംഗകനുമായ റവ. ഫാ. ജെറിൻ ജോൺ നേതൃത്വം നൽകും.