കുവൈത്ത്: കുവൈത്തിലെ ഹവല്ലിയിലെ ഷെയർ ബാച്ചിലർ അപ്പാർട്ട്‌മെന്റിൽ ഒരു പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ആത്മഹത്യയെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന മറ്റൊരു പ്രവാസിയെ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്
ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഹവല്ലി മെഡിക്കൽ എമർജൻസിയിൽ നിന്നെത്തിയ വിവരത്തെ തുടർന്നു മെഡിക്കൽ സംഘം സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
അപ്പോഴാണ് അപ്പാർട്ട്‌മെന്റിലെ കുളിമുറിയിൽ 47 കാരനായ പ്രവാസിയെ കഴുത്തിൽ കയർ ചുറ്റിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ മെഡിക്കൽ സംഘം മരണത്തെ സ്ഥിരീകരിച്ചു.