കുവൈത്ത്: കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിലെ ഫോറീൻ അഫേഴ്സ് ഡയരക്ടറുമായി കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി.) ഭാരവാഹികൾ സുപ്രധാന കൂടിക്കാഴ്ച നടത്തി.
ഫോറീൻ അഫേഴ്സിന്റെ മേധാവിയായി പുതുതായി നിയമിതനായ ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിനുമായി നടത്തിയ ഈ കൂടിക്കാഴ്ചയിൽ സെന്ററിന്റെ ദഅവാ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നു
സെന്ററിന്റെ മുൻ കാലങ്ങളിലെ പ്രവർത്തനങ്ങളെ വിശദമായി വിലയിരുത്താനും ഭാവിയിലെ ദഅവാ പദ്ധതികൾക്കായി നിർദേശങ്ങൾ നൽകാനും ശൈഖ് സത്താം ഖാലിദ് പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചു.
പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി അറിയിച്ച അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു
കൂടിക്കാഴ്ചയിൽ ഔഖാഫ് ജാലിയാത്ത് വിഭാഗം മേധാവിയായ ശൈഖ് ഖാലിദ് അബ്ദുറഹ്മാൻ അൽ സിനാനും പങ്കെടുത്തു
കെ.കെ.ഐ.സി. ഭാരവാഹികളായ സി.പി. അബ്ദുൽ അസീസ്, സക്കീർ കൊയിലാണ്ടി, പി.എൻ. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്, ഹാഫിസ് മുഹമ്മദ് അസ്ലം, ശഫീഖ് മോങ്ങം എന്നിവർ കൂടിക്കാഴ്ചയിൽ പങ്കാളികളായിരുന്നു.