കുവൈത്ത്: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് താഴ്ച രേഖപ്പെടുത്തി. ഇതിന്റെ ഫലമായി ഗൾഫ് കറൻസികളോടുള്ള വിനിമയ നിരക്ക് വർധിച്ച്, പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കുന്നതിനുള്ള മികച്ച അവസരമായി മാറിയിട്ടുണ്ട്.
വിനിമയ നിരക്കുകൾ (ഇന്ന്):
കുവൈത്ത് ദിനാർ: ₹282.05
യുഎഇ ദിർഹം: ₹23.72
ഖത്തർ റിയാൽ: ₹23.58
ബഹ്റൈനി ദിനാർ: ₹231.16
ഒമാനി റിയാൽ: ₹226.18
ഡോളറിനെതിരെയും രൂപയുടെ മൂല്യം താഴ്ന്നതോടെ ഇത് ₹87.14 എന്ന നിലയിൽ എത്തി. രൂപയുടെ മൂല്യത്താഴ്വിന് പ്രധാന കാരണം അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങൾ ആണ്.
പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉയർന്ന താരിഫ് ചുമത്തിയതോടെ യുഎസ് ഡോളറിന്റെ മൂല്യം കുതിച്ചുയർന്നു. അതിനനുസരിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം തകരുകയായിരുന്നു.
അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികൾക്ക് ഈ താരിഫ് ബാധകമാകുകയും, ആഗോള വിപണിയിൽ അനിശ്ചിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തതോടെ രൂപയുടെ നില ദുർബലമായി
ഏഷ്യൻ കറൻസികളുടെ ദുർബലതയും രൂപയുടെ മൂല്യത്താഴ്വിന് കാരണമായതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇതോടെ, ഇപ്പോൾ പ്രവാസികൾക്ക് പണം അയക്കുന്നതിനുകള മികച്ച സമയം ലഭിച്ചിരിക്കുകയാണ്, രൂപയുടെ താഴ്ന്ന നില സാവകാശം തുടരുമെന്ന് വിലയിരുത്തപ്പെടുന്നു.