/sathyam/media/media_files/2025/02/06/8WMoNVusJnOxZX9eBib9.jpg)
കുവൈറ്റ്: കുവൈറ്റ് കേരളാ ഇസ്ലാഹി സെന്റർ സാൽമിയ ഇസ്‌ലാഹീ മദ്രസയിൽ അർദ്ധവാർഷിക പരീക്ഷ റിപ്പോർട്ട് വിതരണവും കുട്ടികളുടെ പഠന നിലവാരം വിലയിരുത്തിക്കൊണ്ട് അദ്ധ്യാപക രക്ഷാകർതൃ കൂടിക്കാഴ്ചയും നടന്നു.
കുവൈറ്റ് കേരളാ ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്, അസിസ്റ്റന്റ് സെക്രട്ടറി അമീൻ എന്നിവർ ക്ലാസുകൾ സന്ദർശിക്കുകയും പഠന നിലവാരം വിലയിരുത്തുകയും ചെയ്തു
പ്രധാന അധ്യാപകൻ പിഎന്‍ അബ്ദുറഹ്മാൻ, പിടിഎ പ്രസിഡന്റ് ശഫീഖ് തിഡിൽ , ട്രഷറർ അൻസാർ എന്നിവർ നേതൃത്വം നൽകി.
കുവൈറ്റ് കേരളാ ഇസ്ലാഹി സെന്റർ എഡുക്കേഷൻ ബോർഡിന് കീഴിൽ ഔഖാഫ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് കുവൈറ്റിന്റെ വിവിധ മേഖലകളിൽ ഇസ്‌ലാഹീ മദ്രസകൾ പ്രവർത്തിച്ച് വരുന്നത്.
കുട്ടികളുടെ മതപരവും സാമൂഹികവുമായ വളർച്ചയിൽ മദ്രസക്യുടെ പ്രാധാന്യവും, അധ്യാപകർ രക്ഷിതാക്കൾ അഡ്മിൻമാർ എന്നിവരൊക്കെ അതിന്റെ വിജയത്തിൽ വഹിക്കുന്ന പങ്കും ഏറെ വലുതാണെന്ന് മദ്രസാ സദറും ഔഖാഫ് മന്ത്രാലയത്തിലെ ഇമാമുമായ അബ്ദുറഹ്മാൻ ഉസ്താദ് സൂചിപ്പിച്ചു
അധ്യാപകരും രക്ഷിതാക്കളും പരസ്പരം ആശയവിനിമയം നടത്തി കുട്ടികളുടെ മുന്നേറ്റത്തിന് വേണ്ട നിർദേശങ്ങൾ പങ്കുവച്ചു.
മദ്രസ അദ്ധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ പ്രോഗ്രസ് ഡേ വളരെ വിജയകരമായി നടന്നു.