/sathyam/media/media_files/2025/02/06/Af3xuQXCh6QolpUrV3or.jpg)
കുവൈറ്റ്: മിനിമം ബാലന്‍സ് ഫീസ് ഈടാക്കരുതെന്ന് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്.
സാലറി അക്കൗണ്ട് ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് അറിയിച്ചുകൊണ്ടാണ് പുതിയ സര്‍ക്കുലര്‍.
100 ദിനാറില്‍ കുറവായിരുന്നാല്‍ സജീവമല്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം രണ്ട് ദിനാര്‍ ഫീസ് ഈടാക്കുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ തീരുമാനം
ഇത് കൂടാതെ, വിവിധ സമ്മാന പദ്ധതികളുടെയും മൈനര്‍ അക്കൗണ്ടുകളുടെയും ഭാഗമായി തുറന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിശ്ചിത സംഖ്യയില്‍ കുറവായാല്‍ രണ്ട് ദിനാര്‍ ഫീസ് ഈടാക്കുന്നതും നിരോധിച്ചു.
ചില ബാങ്കുകള്‍ ഉപഭോക്തൃ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള പേരില്‍ നിശ്ചിത ഫീസ് ഈടാക്കുന്നതും ഇനി നിയമപരമായി അനുവദിക്കില്ലെന്ന് പുതിയ ഉത്തരവില്‍ പറയുന്നു