ഫലസ്തീൻ ജനതക്ക് പിന്തുണയുമായി കുവൈത്ത്

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശത്തെ തത്‌ത്വാധിഷ്‌ഠിതമായ നിലപാടായി പിന്തുണക്കുകയായിരുന്നു കുവൈത്ത്.

New Update
gaza after war3

കുവൈത്ത്: ഫലസ്തീൻ ജനതക്ക് പിന്തുണയുമായി കുവൈത്ത് .ഫലസ്തീൻ ജനതയെ അവരുടെ സ്വന്തം ഭൂമിയിൽ നിന്ന് കുടിയിറക്കാനുള്ള ഇസ്രായേലിന്റെ നീക്കങ്ങളെ അപലപിക്കുകയും, 1967 ജൂൺ 4-നു കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശത്തെ തത്‌ത്വാധിഷ്‌ഠിതമായ നിലപാടായി പിന്തുണക്കുകയായിരുന്നു കുവൈത്ത്.


Advertisment

കുവൈത്തിലെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ, ഇസ്രായേലിന്റെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും , സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ ലംഘിക്കുന്നതായും, അതിലൂടെ പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും ഭീഷണിയിലാക്കപ്പെടുന്നതായും വ്യക്തമാക്കി


"ഫലസ്തീൻ ജനതയുടെ അവിഭാജ്യമായ അവകാശങ്ങൾ സംരക്ഷിക്കുകയും, ഇസ്രായേൽ അധിനിവേശം അറബ് പ്രദേശങ്ങളിൽ അവസാനിപ്പിക്കാനുള്ള അവശ്യമായ നടപടി സ്വീകരിക്കാനുള്ള അഭ്യർത്ഥനയുമായി കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

കുവൈത്തിന്‍റെ ശക്തമായ പിന്തുണയും ഫലസ്തീൻ ജനതയുടെ ഉത്തമാവകാശം എന്നതാണ്, രാജ്യത്തെ അന്താരാഷ്ട സമൂഹത്തോട് അപേക്ഷിക്കാനുള്ളത്  എന്ന്  പ്രസ്താവനയിൽ പറഞ്ഞു

Advertisment