/sathyam/media/post_attachments/moX54pF21Xbx9bx0hQCa.jpg)
കുവൈത്ത്: പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് കുവൈത്ത് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
അതേസമയം, വിവിധ മേഖലകളിൽ സർക്കാർ നൽകുന്ന സബ്സിഡികൾ നിലനിർത്താനോ റദ്ദാക്കാനോ ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ഇതുസംബന്ധിച്ച സൂക്ഷ്മമായ പഠനം നടത്തി ശേഷമേ അന്തിമ തീരുമാനത്തിലേക്ക് കടക്കൂ എന്നും അധികൃതർ അറിയിച്ചു
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുതാര്യമാക്കുന്നതിനായി ആഭ്യന്തര, വിദേശ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും എണ്ണയേതര വരുമാന സ്രോതസുകൾ വികസിപ്പിക്കാനുമുള്ള സമഗ്രമായ പദ്ധതികളെക്കുറിച്ചും മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു.
പ്രവാസികൾ അയക്കുന്ന പണത്തിന് നികുതി ചുമത്താൻ തീരുമാനിച്ചെന്ന അവകാശവാദം കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും ഇതിനെക്കുറിച്ച് യഥാർത്ഥത്തിൽ ആലോചന നടന്നിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായി പത്രം റിപ്പോർട്ട് ചെയ്തു.