കുവൈറ്റില്‍ വിവാഹ ചടങ്ങിനിടെ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർ അറസ്റ്റിൽ

ഡ്രൈവർ ഉപയോഗിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്ത ശേഷം, ഇയാളെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

New Update
Untitledmikipurku

കുവൈത്ത്: ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടകരമായ ഡ്രൈവിങ്ങിനെ നിയന്ത്രിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി, ഒരു വിവാഹ ചടങ്ങിനിടെ അശ്രദ്ധമായി വാഹനമോടിച്ച യുവാവിനെ സുരക്ഷാ നിയന്ത്രണ വിഭാഗം (ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ്) അറസ്റ്റ് ചെയ്തു.


Advertisment

സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് അധികൃതർ ദൃശ്യങ്ങൾ പരിശോധിച്ച് ആവശ്യമായ അന്വേഷണം നടത്തിയതിനെ  വാഹന ഡ്രൈവറെ തിരിച്ചറിയുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു


ഡ്രൈവർ ഉപയോഗിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്ത ശേഷം, ഇയാളെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ തന്റെയും മറ്റുള്ളവരുടെയും ജീവൻ അപകടപ്പെടുത്തുകയും പൊതുസ്വത്തിന് നാശനഷ്ടം വരുത്തുകയും ചെയ്തതിനാൽ ഇയാൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചുവെന്നും കൂടുതൽ അന്വേഷണത്തിനായി ഇയാളെ സബാഹ് അൽ-നാസർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം, സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്തതായി അധികൃതർ അറിയിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവർക്ക് എതിരായ നിയമനടപടികൾ ശക്തിപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Advertisment