New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത്: അഹ്മദി സുരക്ഷാ വിഭാഗം മഹ്ബൂലയിൽ നടത്തിയ പരിശോധനയിൽ 22 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ, കേസുകളിൽ പ്രതികളായ എട്ട് പേരും തൊഴിൽ, റെസിഡൻസി നിയമങ്ങൾ ലംഘിച്ച 14 വിദേശികളും ഉള്‍പ്പെടുന്നു.
Advertisment
അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
തൊഴിൽ നിയമങ്ങളും റെസിഡൻസി ചട്ടങ്ങളും ലംഘിച്ചവരെ നിയമാനുസൃത നടപടികൾക്കായി നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.