സൗദി അറേബ്യക്കെതിരെ നെതന്യാഹു നടത്തിയ പരാമർശങ്ങൾ: കുവൈറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി

ഫലസ്തീൻ ജനതയെ നിർബന്ധിതമായി നീക്കം ചെയ്യാൻ നടത്തിയേക്കാവുന്ന ഏതു ശ്രമവും കുവൈറ്റ് ശക്തമായി എതിർക്കുമെന്നും ആവർത്തിച്ചു പ്രഖ്യാപിച്ചു. 

New Update
No Gaza ceasefire unless Israel gets list of hostages to be released: Netanyahu

കുവൈറ്റ്; കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഇസ്രയേലി അധിനിവേശ സേനയുടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദി അറേബ്യയെ കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളെ ശക്തമായി അപലപിക്കുകയും നിഷേധിക്കുകയും ചെയ്തു. 


Advertisment

സൗദി അറേബ്യയുടെ സ്വാത്വത്തിനും സ്ഥിരതയ്ക്കുമെതിരായ ഏതു വെല്ലുവിളിയെയും പ്രതിരോധിക്കാൻ കുവൈറ്റ് കൂടെ നിൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി


ഫലസ്തീൻ ജനതയെ നിർബന്ധിതമായി നീക്കം ചെയ്യാൻ നടത്തിയേക്കാവുന്ന ഏതു ശ്രമവും കുവൈറ്റ് ശക്തമായി എതിർക്കുമെന്നും ആവർത്തിച്ചു പ്രഖ്യാപിച്ചു. 

1967 ജൂൺ 4-ലെ അതിർത്തികളുടെ അടിസ്ഥാനത്തിൽ കിഴക്കൻ യെരുശലേം തലസ്ഥാനമായ ഫലസ്തീൻ രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ അവകാശങ്ങൾ വീണ്ടെടുക്കുന്നതിന് സൗദി അറേബ്യയും മറ്റു രാജ്യങ്ങളും നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും കുവൈറ്റ് പിന്തുണ അറിയിക്കുകയും ചെയ്തു.

Advertisment