പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ പുതുവർഷ ആഘോഷം നടത്തി

സമാപന സമ്മേളനത്തിൽ സി എച്ച് സന്തോഷ് പ്രവാസികൾ നോർക്ക പെൻഷൻ പദ്ധതികൾ ചേരേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

New Update
UntitledhydKU88

കുവൈറ്റ്: പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ 2025, പുതുവർഷം ആഘോഷം, 6,7 തീയതികളിലായി  കബ്ദുൽ വച്ച് നടത്തി.

Advertisment

പ്രോഗ്രാം കൺവീനർ ആൾഡ്രിൻ ലൂയിസ് ഷാജി, തോമസ് വർഗീസ്, ബിന്ദു ശശിധരൻ, എന്നിവരുടെ നേതൃത്വത്തിൽ വിവിധതരത്തിലുള്ള കലാ- കായിക, പരിപാടികൾ അരങ്ങേറി.

പ്രകാശ് മണിമല കഥ തിരക്കഥ സംവിധാനം നടത്തി തയ്യാറാക്കിയ പ്രവാസി എന്ന നാടകം കാണികളുടെ കണ്ണുകളെ ഈറൻ അണിയിച്ചു.

നാടകത്തിലെ കഥാപാത്രങ്ങളായി മഞ്ജു മോഹനൻ, തോമസ് വർഗീസ്, ശ്രീകുമാർ മാധവൻ, പ്രകാശ് മണിമല കഥാപാത്രങ്ങളായി അഭിനയിച്ചു.

കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് ശ്രീകുമാർ മാധവൻ, വിമൽകുമാർ, കായിക പരിപാടികൾക്ക് നേതൃത്വം നൽകിയത്, ജയകുമാർ സഹദേവൻ, അമ്പിളി നാരായണൻ, ഭക്ഷണപദാർത്ഥങ്ങൾക്ക് നേതൃത്വം നൽകിയത്, ജോമി ജോസ്, ജോൺ കുട്ടി, നാരായണൻ, ഷാനവാസ്, ബിന്ദു ശശിധരൻ, തോമസ് വർഗീസ്, സ്റ്റാൻലി, പ്രവീൺ.

പിന്നീട് സമാപന സമ്മേളനം പ്രസിഡൻറ് ജിജോ പി ജോസിന്റെ അധ്യക്ഷതയിൽ കൂടുകയും രക്ഷാധികാരി സിനു ജോൺ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനത്തിൽ സി എച്ച് സന്തോഷ് പ്രവാസികൾ നോർക്ക പെൻഷൻ പദ്ധതികൾ ചേരേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

സ്വയംതൊഴിൽ  പദ്ധതി പരിശീലന കുറിച്ച് അമ്പിളി നാരായണൻ വിശദീകരിച്ചു സംഘടന നടത്തുന്ന മെമ്പർമാർക്ക് ഗുണപദങ്ങളായ കാര്യങ്ങളെക്കുറിച്ച് സെക്രട്ടറി ഗിരിജ വിജയൻ  വിശദീകരിച്ചു.  ട്രഷറർ രമേശ് നായർ സമ്മേളനത്തിന് നന്ദി പറഞ്ഞു

Advertisment