/sathyam/media/media_files/2025/02/10/tG345dBlb6v6Leu4p63E.jpg)
കുവൈറ്റ്: റോയൽ എഫ്സി സെവൻസ് അണ്ടർ 14 ടൂണ്മെന്റ് മിശിരിഫ് യൂത്ത് ആൻഡ് സ്പോർട്സ് ഗ്രൗണ്ടിൽ വെച്ച് നടന്നു.
കുവൈറ്റിലെ പ്രമുഖ ഫുട്ബോൾ അക്കാദമിയിലെ ഉൾപ്പെടെ 12 ടീമുകൾ പങ്കെടുത്ത മത്സരങ്ങളിലെ ഫൈനൽ മത്സരത്തിൽ സോൺ എഫ്സിയെ പരാജയപ്പെടുത്തി അബാസിയ ലോർഡ് എഫ്സി റെഡ് ജേതാക്കളായി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ആൽഡെൻ, ബെസ്റ്റ് ഗോൾ കീപ്പറായി ജോബിൻ, ടോപ്പ് സ്കോററായി ന്യൂമാൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
അതിഥികളായി കെഫാക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി, കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി.ഹിക്മത്ത് എന്നിവർ പങ്കെടുത്തു.
മത്സര വിജയികൾക്ക് അതിഥികൾക്ക് പുറമെ റോയൽ എഫ്സി മാനേജ്‌മെന്റ് കമ്മറ്റി അംങ്ങളായ അസ്തക്ക് റഹ്മാൻ, ഹർഷാദ് മുഹമ്മദ്, ഇൻസമാമാം,റാഹൂഫ് ,നാസ്സർ കൗചലി, തഫല ഷാകിർ, നൗഫൽ ആയിരാംവീട്, ഷാകിർ അറാഫത്ത്, റമദാ അമീൻ, അസ്‌വന ഹർഷദ്, റഫാൻ, ജാവേദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു