New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത്: കുവൈത്തിൽ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 43,760 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
Advertisment
കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും ട്രാഫിക് അതോറിറ്റികൾ വിവിധ മേഖലകളിൽ ശക്തമായ നിരീക്ഷണമാണ് നടത്തിയത്
നിരവധി വാഹനങ്ങൾ പിടിച്ചെടുത്തതായും നിരവധി ഡ്രൈവർമാർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന സന്ദേശം ശക്തിപ്പെടുത്തുന്നതിനായി നിരീക്ഷണങ്ങൾ തുടരുമെന്നും സുരക്ഷാ ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക് വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.