/sathyam/media/post_attachments/moX54pF21Xbx9bx0hQCa.jpg)
കുവൈത്ത്: സ്ത്രീകളുടെ ജീവിത അവകാശത്തിനെതിരായ വിവാദ നിയമം റദ്ദാക്കാന്‍ കുവൈത്ത് തീരുമാനിച്ചു.
1960ലെ കുറ്റപത്ര നിയമത്തിലെ (കോട് 16/1960) 153ാം വകുപ്പ് നീക്കാന്‍ സര്‍ക്കാര്‍ തയ്യാറായതായി നീതി ന്യായമന്ത്രി നാസര്‍ അല്‍ സ്മീത് അറിയിച്ചു.
153ാം വകുപ്പ് എന്ത്?
ഈ നിയമപ്രകാരം ഒരു പുരുഷന്‍ തന്റെ ഭാര്യ, മകള്‍, അമ്മ, സഹോദരി എന്നിവരെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ പിടികൂടി വധിച്ചാല്‍, അതിന് പരമാവധി 3 വര്‍ഷം തടവോ 3000 രൂപ പിഴയോ മാത്രമേ ശിക്ഷയുള്ളൂ നിലവില്‍
അതെ സമയം മറിച്ചു സ്ത്രീകള്‍ക്ക് ഇതേ അവകാശം നല്‍കിയിട്ടില്ല എന്നതാണ് വ്യവസ്ഥയ്ക്കെതിരെ ഉയര്‍ന്ന വലിയ വിമര്‍ശനം.
നിയമം റദ്ദാക്കാനുള്ള കാരണം
ഇസ്ലാമിക നിയമത്തില്‍ ഇതിന് അടിസ്ഥാനമില്ല എന്ന കാര്യം ന്യായമന്ത്രി വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ അവകാശങ്ങള്‍ ലഭിക്കണമെന്ന് കുവൈത്തിന്റെ ഭരണഘടനയും (ആര്‍ട്ടിക്കിള്‍ 29) ഉറപ്പ് നല്‍കുന്നു.