/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈത്ത്: പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കുവൈത്തിൽ സഹകരണ സ്ഥാപനങ്ങൾ പ്രാദേശിക കൃഷി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങണമെന്നു പുതിയ നിയമം.
സാമൂഹ്യകാര്യ, കുടുംബ, ശിശുക്ഷേമ വകുപ്പ് മന്ത്രി ഡോ. അമ്താൽ അൽ ഹുവൈല പുറത്തിറക്കിയ മന്ത്രിസഭാ ഉത്തരവിനുസൃതമായി സഹകരണ സ്ഥാപനങ്ങൾ തങ്ങളുടെ ആകെ കാർഷിക ഉൽപ്പനങ്ങൾ ആവശ്യത്തിന്റെ കുറഞ്ഞത് 75% പ്രാദേശിക ഉൽപ്പന്നങ്ങൾ കൊണ്ട് നിറയ്ക്കണം.
പ്രധാന നിർദേശങ്ങൾ
കൃഷി ഉൽപ്പന്നങ്ങൾ വാങ്ങൽ നേരിട്ട് അംഗീകൃത ദിനലേലങ്ങളിൽനിന്ന് ഫാക്ടറി മുഖേന നടക്കണം, അതുവഴി വ്യാപാരത്തിലെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തും.
സഹകരണ സ്ഥാപനങ്ങൾ ഒരു പ്രതിനിധിയെ ലേലവിപണികളിൽ പങ്കെടുപ്പിക്കണം, കുവൈത്ത് പൗരന്മാർക്കുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കാനും മുൻഗണന നൽകണം.
വിപണനശാലകളിലെ 30% വിഹിതം പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ വേണം ഇത് ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കും.
ഉൽപ്പന്നങ്ങളുടെ വിലകൾ വ്യക്തമായി പ്രദർശിപ്പിക്കണം അതുവഴി കൃതിമ വില ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയാൻ കഴിയും.
പ്രാദേശിക ഉൽപ്പന്നങ്ങൾ 20% ത്തിൽ കൂടുതൽ ലാഭ മാർജിൻ ചുമത്താൻ പാടില്ല, അതുവഴി ന്യായമായ വില ഉറപ്പാക്കും.
നിയന്ത്രണവും നിരീക്ഷണവും
ഓരോ സഹകരണ സമിതിയിലും അഡ്മിനിസ്ട്രേറ്റീവ് ഇൻസ്പെക്ടർ ദിനവിപണന ഫാക്ടറി വില പരിശോധിച്ച് മാസിക റിപ്പോർട്ടുകൾ തയ്യാറാക്കി മന്ത്രാലയത്തിന് സമർപ്പിക്കണം.
സമിതികൾ നിയമ ലംഘനം നടത്തിയാൽ, നടപടി സ്വീകരിക്കുന്നതിനായി സാമൂഹ്യകാര്യ, വാണിജ്യ-വ്യവസായം, കൃഷി-മൃഗസംരക്ഷണ അതോറിറ്റി, സഹകരണ സംഘടനകൾ എന്നിവയുടെ സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്.
2022-ലെ മന്ത്രിസഭാ ഉത്തരവ് (115/2022) റദ്ദാക്കി, പുതിയ തീരുമാനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രാബല്യത്തിൽ വരും.
പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ
ഈ പുതിയ നിയമ നടപടി കുവൈത്തിലെ കാർഷികമേഖലയിലെ സ്ഥിരത ഉറപ്പാക്കുകയും, പ്രാദേശിക കർഷകർക്ക് വിപണി ഉറപ്പാക്കുകയും, ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും.