New Update
/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈറ്റ്: കുവൈറ്റിലെ അസ്ഥിര കാലാവസ്ഥാ പ്രശ്നങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അനുസരിക്കാന്‍ ആഹ്വാനം ചെയ്ത് ആഭ്യന്തര മന്ത്രാലയം.
Advertisment
രാജ്യത്ത് നിലവിലുള്ള അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളില്‍ സാവധാനം വാഹനം ഓടിക്കാന്‍ ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു
വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ, സ്‌പെയര്‍ എന്നിവയുടെ സ്ഥിതി പരിശോധിക്കാനും വേഗത കുറക്കുക മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, വെള്ളം അടങ്ങിയ റോഡുകളില്‍ യാത്ര ചെയ്യാതിരിക്കുക, വാഹനങ്ങള്‍ക്ക് സുരക്ഷാ ദൂരം നല്‍കുക എന്നിവയും മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടാതെ 112 നമ്പറില്‍ അടിയന്തര സഹായത്തിന് വിളിക്കാനും തീരപ്രദേശത്തുള്ള യാത്രക്കാര്‍ 1880888 നമ്പറില്‍ ബന്ധപ്പെടാനും മന്ത്രാലയം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു