New Update
/sathyam/media/media_files/J52t0LxsePLUdi4Al86Y.jpg)
കുവൈറ്റ്: കുവൈറ്റില്‍ 2024-ല്‍ 74 വിദേശികള്‍ ഗൗരവമായ ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ നാടുകടത്തല്‍ നേരിട്ടതായി 2025 യൂണിഫൈഡ് ഗള്‍ഫ് ട്രാഫിക് വീക്ക് കമ്മിറ്റി ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍-സുബ്ഹാന്‍ അറിയിച്ചു.
Advertisment
ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ കാര്യങ്ങള്‍ പ്രധാന കുറ്റങ്ങളായിരുന്നുവെന്നും ഇതോടൊപ്പം ആകെ 61,553 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി
സീറ്റ് ബെല്‍റ്റ് ധരിക്കാതിരിയ്ക്കലും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കലും പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങളാണ്.