കുവൈത്തിൽ അനധികൃത വ്യാപാര പ്രവർത്തനങ്ങൾ: ശിക്ഷ കർശനമാക്കാൻ പുതിയ നിയമം

ഇതുവഴി, നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും അനധികൃത സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനും കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥർക്ക് അധികാരം ലഭിക്കും.

New Update
kuwait1.jpg

കുവൈത്ത്: വാണിജ്യ ലൈസൻസില്ലാതെ അനധികൃതമായി വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശികൾക്കെതിരെ ശിക്ഷ കർശനമാക്കാൻ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. ഇതിനായി പ്രത്യേക കരട് നിയമം തയ്യാറാക്കിയതായി അൽ അൻബാ ദിനപത്രം റിപ്പോർട്ട് ചെയ്തു.

Advertisment

പുതിയ നിയമപ്രകാരം, വ്യാപാര നാമം, ലൈസൻസ്, ഔദ്യോഗിക അംഗീകാരം, വാണിജ്യ രജിസ്ട്രേഷൻ മുതലായ നിയമനിബന്ധനകൾ പാലിക്കാതെ വ്യാപാരവും സാമ്പത്തിക പ്രവർത്തനങ്ങളും നടത്തുന്ന വിദേശികൾക്ക്, നിലവിലുള്ള നാട് കടത്തൽ ശിക്ഷയ്ക്കു പുറമെ കനത്ത പിഴയും ജയിൽശിക്ഷയും ലഭിക്കാവുന്ന വിധത്തിലാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്.


തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് വാണിജ്യ മന്ത്രിക്കും മന്ത്രിയുടെ പ്രതിനിധിക്കും മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥർക്കു ജുഡീഷ്യൽ പോലീസ് ഓഫീസർ പദവി നൽകാനുള്ള വ്യവസ്ഥ കരട് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്


ഇതുവഴി, നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും അനധികൃത സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനും കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥർക്ക് അധികാരം ലഭിക്കും.

പുതിയ നിയമം രാജ്യത്തെ വാണിജ്യ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകർക്കിടയിലെ ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പ്രാദേശിക വിപണിയെ സംരക്ഷിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

Advertisment