/sathyam/media/media_files/2025/02/15/nMKIodzr2ItF6mq9v1bG.jpg)
കുവൈത്ത്: കുവൈത്ത്-ഇന്ത്യ രാഷ്ട്രീയ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഡിപ്ലോമാറ്റിക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഈ സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ മിഷാല്‍ മുസ്തഫ അല്‍-ഷെമാലി, ഇന്ത്യന്‍ സുഷ്മാ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസിന്റെ ഡീന്‍ രാജ് കുമാര്‍ ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി
ഇതിന്റെ ഭാഗമായ് കുവൈത്തിലെ ഷെയ്ഖ് സൗദ് അല്‍-നാസര്‍ അല്‍-സബാഹ് ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ സുഷ്മാ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസ് തമ്മിലുള്ള സഹകരണത്തെയും പരിശീലന പദ്ധതികളെയും ആഴത്തില്‍ ചര്‍ച്ച ചെയ്തു.
ഇരുരാജ്യങ്ങളും മികച്ച നയതന്ത്ര പരിശീലനവും വിദ്യാഭ്യാസം പങ്കുവെക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും
2013ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിപ്ലോമാറ്റിക് പരിശീലന സഹകരണം മെച്ചപ്പെടുത്തുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി, ഈ മാസം ഒരു കുവൈത്ത് ഡിപ്ലോമാറ്റിക് സംഘത്തെ ഡല്‍ഹിയിലെ സുഷ്മാ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രത്യേക പരിശീലനത്തിനായി അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു.